Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MineralRightsAct

കേരളത്തിന്‍റെ ധാതു അവകാശ നിയമം റദ്ദ് ചെയ്ത ഹൈക്കോടതി വിധിക്ക് സ്റ്റേ

ന്യൂ​​​ഡ​​​ൽ​​​ഹി: 2021ലെ ​​​കേ​​​ര​​​ള മി​​​ന​​​റ​​​ൽ​​​സ് (വെ​​​സ്റ്റിം​​​ഗ് ഓ​​​ഫ് റൈ​​​റ്റ്സ്) ആ​​​ക്‌​​​ട് ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​വി​​​രു​​​ദ്ധ​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യും ഭൂ​​​വു​​​ട​​​മ​​​ക​​​ളി​​​ൽ​​​നി​​​ന്ന് ഈ​​​ടാ​​​ക്കി​​​യ റോ​​​യ​​​ൽ​​​റ്റി തു​​​ക തി​​​രി​​​കെ ന​​​ൽ​​​കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ക​​​യും ചെ​​​യ്ത കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ് സു​​​പ്രീം​​​കോ​​​ട​​​തി സ്റ്റേ ​​​ചെ​​​യ്തു.

മ​​​ല​​​ബാ​​​റി​​​ലെ ഖ​​​ന​​​ന റോ​​​യ​​​ൽ​​​റ്റി ത​​​ർ​​​ക്ക​​​ത്തി​​​ലാ​​​ണ് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന് ആ​​​ശ്വാ​​​സ​​​ക​​​ര​​​മാ​​​യ ഉ​​​ത്ത​​​ര​​​വ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്ത്, ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ ജോ​​​യ്മ​​​ല്യ ബാ​​​ഗ്ചി, വി. ​​​മോ​​​ഹ​​​ന എ​​​ന്നി​​​വ​​​രു​​​ടെ ബെ​​​ഞ്ച് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്.

പു​​​തി​​​യ ഉ​​​ത്ത​​​ര​​​വ് ഉ​​​ണ്ടാ​​​കു​​​ന്ന​​​തു​​​വ​​​രെ നി​​​യ​​​മ​​​പ്ര​​​കാ​​​രം സം​​​സ്ഥാ​​​നം ഏ​​​തെ​​​ങ്കി​​​ലും ത​​​ര​​​ത്തി​​​ലു​​​ള്ള റോ​​​യ​​​ൽ​​​റ്റി ഈ​​​ടാ​​​ക്കു​​​ക​​​യോ തി​​​രി​​​ച്ചു​​​പി​​​ടി​​​ക്കു​​​ക​​​യോ ചെ​​​യ്യ​​​രു​​​തെ​​​ന്നും ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​ട്ടു. ധാ​​​തു​​​ക്ക​​​ളു​​​ടെ ഉ​​​ട​​​മ​​​സ്ഥാ വ​​​കാ​​​ശം ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​രം കൂ​​​ടാ​​​തെ നി​​​യ​​​മ​​​ത്തി​​​ലൂ​​​ടെ ക​​​വ​​​ർ​​​ന്നെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്ന ക​​​ണ്ടെ​​​ത്ത​​​ലി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് 2021 ലെ ​​​കേ​​​ര​​​ള ധാ​​​തു എ​​​റ്റെ​​​ടു​​​ക്ക​​​ൽ നി​​​യ​​​മം ഹൈ​​​ക്കോ​​​ട​​​തി ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് റ​​​ദ്ദാ​​​ക്കി​​​യ​​​ത്.
മ​​​ല​​​ബാ​​​ർ മേ​​​ഖ​​​ല​​​യി​​​ൽ സ​​​ർ​​​ക്കാ​​​ർ റോ​​​യ​​​ൽ​​​റ്റി വാ​​​ങ്ങാ​​​ൻ പാ​​​ടി​​​ല്ലെ​​​ന്നും അ​​​ട​​​ച്ച റോ​​​യ​​​ൽ​​​റ്റി സ​​​ർ​​​ക്കാ​​​ർ ക്വാ​​​റി ഉ​​​ട​​​മ​​​ക​​​ൾ​​​ക്കു തി​​​രി​​​കെ ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ ധാ​​​തു ഏ​​​റ്റെ​​​ടു​​​ക്ക​​​ൽ, ഭൂ​​​മി​​​യേ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തു​​​മാ​​​യി താ​​​ര​​​ത​​​മ്യ​​​പ്പെ​​​ടു​​​ത്താ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നും ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ 39 (ബി) ​​​പ്ര​​​കാ​​​ര​​​മു​​​ള്ള പ്ര​​​ത്യേ​​​ക പ​​​രി​​​ഗ​​​ണ​​​ന ധാ​​​തു​​​ക്ക​​​ൾ​​​ക്കു​​​ണ്ടെ​​​ന്നും അ​​​തി​​​നാ​​​ൽ സു​​​പ്രീ​​​കോ​​​ട​​​തി മു​​​ൻ വി​​​ധി​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 2021ലെ ​​​നി​​​യ​​​മം നി​​​ല​​​നി​​​ൽ​​​ക്കു​​​മെ​​​ന്നാ​​​ണ് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ സു​​​പ്രീം​​​കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ച​​​ത്.

ഹൈ​​​ക്കോ​​​ട​​​തി​​​ വി​​​ധി​​​യി​​​ലൂ​​​ടെ റോ​​​യ​​​ൽ​​​റ്റി ഇ​​​ന​​​ത്തി​​​ൽ 1200 കോ​​​ടി രൂ​​​പ​​​യു​​​ടെ ന​​​ഷ്‌​​​ടം സം​​​ഭ​​​വി​​​ക്കു​​​മെ​​​ന്നും സ​​​ർ​​​ക്കാ​​​ർ സു​​​പ്രീം​​​കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു.

തു​​​ട​​​ർ​​​ന്നാ​​​ണ് ന​​​ട​​​പ​​​ടി​​​ക​​​ൾ സു​​​പ്രീം​​​കോ​​​ട​​​തി സ്റ്റേ ​​​ചെ​​​യ്ത​​​ത്. എ​​​ന്നാ​​​ൽ നി​​​യ​​​മം നി​​​ല​​​നി​​​ർ​​​ത്ത​​​ണ​​​മെ​​​ങ്കി​​​ൽ ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നു​​​ള്ള വ​​​കു​​​പ്പു​​​ക​​​ൾ പു​​​തുതാ​​​യി ചേ​​​ർ​​​ക്കേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നും ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ ഒ​​​മ്പ​​​താം ഷെ​​​ഡ്യൂ​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നും ചീ​​​ഫ് ജ​​​സ്റ്റീ​​​സ് വാ​​​ക്കാ​​​ൽ പ​​​രാ​​​മ​​​ർ​​​ശി​​​ച്ചു. പി​​​രി​​​ച്ചെ​​​ടു​​​ത്ത റോ​​​യ​​​ൽ​​​റ്റി തു​​​ക കോ​​​ട​​​തി​​​യി​​​ൽ കെ​​​ട്ടി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നു ക്വാ​​​റി ഉ​​​ട​​​മ​​​ക​​​ൾ കോ​​​ട​​​തി​​​യി​​​ൽ വാ​​​ദി​​​ച്ച​​​പ്പോ​​​ൾ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ധ​​​ന​​​സ്ഥി​​​തി​​​യെ​​​ക്കു​​​റി​​​ച്ച് ബെ​​​ഞ്ച് ഓ​​​ർ​​​മ​​​പ്പെ​​​ടു​​​ത്തി.

Latest News

Corehub Up